by webdesk2 on | 06-10-2025 09:54:07 Last Updated by webdesk2
പാലക്കാട്: ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ നടപടി. രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോ മുസ്തഫ, ഡോ സര്‍ഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ നടപടി.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തില്‍ ഡോക്ടേഴ്‌സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്റ്ററുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തട്ടെയെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഓര്‍ത്തോ വിഭാഗം മേധാവി വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 24നാണ് സംഭവം ഉണ്ടായത്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചിരുന്നു.