by webdesk3 on | 05-10-2025 12:48:12 Last Updated by webdesk3
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര ഏജന്‍സിയെയും സിബിഐയെയും ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ സത്യം പുറത്തു വരില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു.
ഇത്ര വലിയ കൊള്ള നടന്ന സാഹചര്യത്തില്‍, അതിന് പിന്നിലെ സത്യാവസ്ഥയെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ദേവസ്വം ബോര്‍ഡിന്റെ ചുമതല വഹിച്ചവര്‍ക്കും ഉദ്യോഗസ്ഥരില്‍ ആരെയെങ്കിലും ഇത് സംബന്ധിച്ച് പങ്കാളിത്തമുണ്ടോ എന്നതും അന്വേഷിക്കണം. സമഗ്രമായ അന്വേഷണത്തിലൂടെയാകും സത്യം പുറത്ത് വരിക എന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് പോലുള്ള സംസ്ഥാന ഏജന്‍സികള്‍ക്ക് കേസുകള്‍ കൈമാറുന്നതു നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പാക്കില്ല. അതിനാല്‍, കേന്ദ്ര ഏജന്‍സി അല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണ്ടതാണെന്ന് അടൂര്‍ പ്രകാശ് വാദിച്ചു.