by webdesk3 on | 05-10-2025 12:37:16 Last Updated by webdesk2
പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ പ്രസീത പ്രതികരിച്ചു. സെപ്തംബര്‍ 24-ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് എക്സ്റേ എടുത്തെങ്കിലും കയ്യില്‍ മുറിവുണ്ടോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നും പ്രസീത അറിയിച്ചു. അഞ്ചു ദിവസത്തിനുശേഷം മാത്രമാണ് നോക്കാന്‍ തയ്യാറായതെന്നും സെപ്തംബര്‍ 30-ന് രാവിലെ കുട്ടിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും, എല്ല് പൊട്ടി പുറത്തുവന്നിരുന്നുവെന്നും പ്രസീത പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭിച്ചിരുന്നു, സെപ്റ്റംബര്‍ 30-ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തസ്രാവം നിര്‍ത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിക്കൊണ്ട് കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴികള്‍ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയതായി ഡിഎംഒ അറിയിച്ചു.