by webdesk2 on | 05-10-2025 12:12:40 Last Updated by webdesk3
2019-ല്‍ കൈമാറിയത് സ്വര്‍ണം പൂശിയ ചെമ്പുപാളിയാകാമെന്ന് അക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാര്‍. അതില്‍ വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. ശബരിമലയുമായി ബന്ധപ്പെട്ട് മോശമായ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും, ഒരു തരി പൊന്നും പോയിട്ടില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടൈയന്നും ചോദ്യം ചെയ്യേണ്ടവരെ എല്ലാം തന്നെ ചോദ്യം ചെയ്യട്ടെയെന്നും എ പത്മകുമാര്‍ പറഞ്ഞു. ശബരിമല സംബന്ധിച്ച് ഉയര്‍ന്നു വന്ന മുഴുവന്‍ കാര്യത്തിലും അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള അന്വേഷണം വേണമെന്നും എ പത്മകുമാര്‍ പറഞ്ഞു. ശബരിമല മാത്രമല്ല മറ്റു പല സ്ഥലങ്ങളിലെയും വിവരങ്ങള്‍ വരാനുണ്ട് എന്ന് പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചട്ടങ്ങള്‍ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപാളി കൈമാറിയതെന്ന് മഹസറില്‍ നിന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തില്‍ തിരുവാഭരണം കമ്മീഷണര്‍ പങ്കെടുത്തില്ല. ഉദ്യോഗസ്ഥര്‍ അനുഗമിക്കാതെ സ്വര്‍ണപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ കൊടുത്തുവിട്ടുവെന്നുമാണ് മഹസറിലെ വിവരങ്ങളാണ് പുറത്ത് വന്നത്.