by webdesk2 on | 05-10-2025 08:27:10 Last Updated by webdesk2
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ടിവികെ ജില്ലാ നേതാക്കള്‍. ആദ്യമായാണ് ടിവികെ നേതാക്കള്‍ ദുരന്തബാധിതരുടെ വീടുകളില്‍ എത്തുന്നത്. ടിവികെ കരൂര്‍ ഈസ്റ്റ് ജില്ലാ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തിയത്. വിജയ് ഉടന്‍ കരൂരില്‍ എത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
അപകടത്തിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കരൂര്‍ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ടി വി കെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കരൂര്‍ അപകടത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിന്‍സിപ്പല്‍ ബെഞ്ച് അതിരൂക്ഷവിമര്‍ശനമാണ് വിജയ്ക്ക് എതിരെ നടത്തിയത്. അന്വേഷണ പുരോഗതിയില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്‌ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ടത്.