by webdesk2 on | 04-10-2025 08:13:01 Last Updated by webdesk2
കരൂര്‍ ദുരന്തത്തില്‍ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കരൂര്‍ പൊലീസില്‍ നിന്ന് അന്വേഷണ രേഖകള്‍ കൈപ്പറ്റാന്‍ നോര്‍ത്ത് ഐജി അസ്ര ഗാര്‍ഗ് കരൂരില്‍ എത്തുമെന്നാണ് വിവരം.
മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ടി വി കെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിര്‍മല്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്‌തേക്കും. ഇവര്‍ പൊലീസ് നിരീക്ഷണത്തില്‍ ആണ്.
അതേസമയം, കരൂര്‍ അപകടത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിന്‍സിപ്പല്‍ ബെഞ്ച് അതിരൂക്ഷവിമര്‍ശനമാണ് വിജയ്ക്ക് എതിരെ നടത്തിയത്. സ്വന്തം പാര്‍ട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും അടക്കം മരിച്ചുകിടക്കുമ്പോള്‍ നേതാവ് മുങ്ങി. ഇതെന്ത് നേതാവാണ്? ഇതെന്ത് പാര്‍ട്ടിയാണെന്നാണ് കോടതി ചോദിച്ചത്.