by webdesk3 on | 03-10-2025 01:06:21 Last Updated by webdesk2
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പുകളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സമര്‍പ്പിച്ച ചില വസ്തുക്കള്‍ ഒരു ഭാഗം സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ദേവസ്വത്തെ സംബന്ധിച്ച്, ശബരിമലയില്‍ സമര്‍പ്പണങ്ങള്‍ കണക്കിലെടുക്കുന്നത് മാത്രമാണ് സാധാരണ നടപടികള്‍ എന്നു അദ്ദേഹം വ്യക്തമാക്കി.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരു കാര്യങ്ങള്‍ക്കും ചുമതലപ്പെടുത്തിയിട്ടില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പലരും വിവിധ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ നിന്നുള്ള സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കപ്പെടണം. ഞാന്‍ രണ്ട് വര്‍ഷത്തേക്ക് മാത്രമാണ് ദേവസ്വം പ്രസിഡന്റായി പ്രവര്‍ത്തിച്ചത്; അതിനാല്‍ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ല, പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.