by webdesk2 on | 03-10-2025 08:06:44 Last Updated by webdesk2
കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. കോടതി വിധിയും പരാമര്‍ശങ്ങളും ടിവികെയ്ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്.
ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും. അപകടത്തില്‍ വിജയ്യെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കരൂര്‍ സന്ദര്‍ശിക്കും.