by webdesk3 on | 02-10-2025 03:16:04 Last Updated by webdesk2
ശബരിമല ദ്വാരപാലക സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശനിയാഴ്ച ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും. ഇതിനിടയില്‍, പോറ്റി ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം എത്തി. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെ കാരേറ്റിലെ വീട്ടിലേക്കാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
2019 ജൂലൈ 20ന് ശബരിമല സന്നിധാനത്തില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണ്ണപ്പാളി ഓഗസ്റ്റ് 25ന് ചെന്നൈയില്‍ എത്തിയത് രേഖകളില്‍ വ്യക്തമാകുന്നു. എന്നാല്‍ ഇടയ്ക്കുള്ള കാലയളവാണ് വിജിലന്‍സ് ഇപ്പോള്‍ സംശയിക്കുന്നത്.
അതേസമയം, ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് വ്യക്തമായ മറുപടി നല്‍കാനായിട്ടില്ല. 2019ലും 2025ലും ദ്വാരപാലക സ്വര്‍ണ്ണപ്പാളി അദ്ദേഹത്തിന് കൈമാറിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണുണ്ടായതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കിയിരുന്നു.