News India

കരൂര്‍ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Axenews | കരൂര്‍ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

by webdesk3 on | 02-10-2025 12:56:26 Last Updated by webdesk3

Share: Share on WhatsApp Visits: 60


കരൂര്‍ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം



കരൂര്‍ അപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. ടിവികെയ്ക്ക്  സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിആര്‍പിഎഫിനോട് ആവശ്യപ്പെട്ടു.  കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിജയ്ക്ക് വൈ-കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന പര്യടനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. എങ്കിലും കരൂരില്‍ നടന്ന അപകടത്തില്‍ വിജയ്ക്ക് നേരെ പലതവണ ചെരുപ്പേറ് ഉണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ പറ്റിയ വിശദീകരണമാണ് കേന്ദ്രം തേടിയത്. 

അതേസമയം, വിജയിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി പി.എച്ച്. ദിനേഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  അപകടത്തിന് വിജയ് തന്നെയാണ് ഉത്തരവാദിയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 

ഡിഎംകെ നേതാക്കള്‍ വിജയെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, തിരക്കിട്ട നീക്കം ബിജെപിക്ക്  ഗുണകരമായിരിക്കുമെന്ന്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment