by webdesk3 on | 02-10-2025 12:43:16 Last Updated by webdesk3
ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിയുടെ സംഭാവനകള്‍ അനുസ്മരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വിജയദശമി സന്ദേശം നല്‍കി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാജി നല്‍കിയ സംഭാവനകള്‍ വലുതാണെന്നും, സമൂഹത്തെ അടിച്ചമര്‍ത്തലില്‍നിന്നും അനീതിയില്‍നിന്നും സംരക്ഷിക്കുകയെന്നത് ഗാന്ധിജിയുടെ മഹത്തായ ലക്ഷ്യമായിരുന്നു എന്നും ഭാഗവത് വ്യക്തമാക്കി.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ദിനത്തില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ യാത്രയെ നിര്‍ണയിക്കുന്നതില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ വഹിച്ച പങ്ക് അനന്യമാണെന്ന് വ്യക്തമാക്കി.
ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിന് നേരിട്ട നിരോധനം പരിഗണിക്കുമ്പോള്‍, സംഘടനാ മേധാവിയുടെ ഈ പ്രസ്താവന ശ്രദ്ധേയമാണ്.