by webdesk3 on | 01-10-2025 04:20:45 Last Updated by webdesk2
കരൂര്‍ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിജയിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് വിജയ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ദുരന്തത്തിന്റെ പിറ്റേദിവസം അമിത് ഷായുടെ ഓഫീസ് വിജയിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലെ ചിലര്‍ വഴിയും ഫോണ്‍ സംഭാഷണത്തിന് ശ്രമങ്ങള്‍ നടന്നുവെങ്കിലും വിജയ് നിരസിച്ചു.
ഇതിനിടെ, വിജയിന്റെ അടുത്ത രണ്ട് ആഴ്ചത്തെ പരിപാടികള്‍ മാറ്റി വച്ചതായി ടിവികെ ഔദ്യോഗികമായി അറിയിച്ചു.
കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് ആദ്യമായി വീഡിയോ സന്ദേശവുമായി ഇന്നലെ വിജയ് രംഗത്തെത്തിയിരുന്നു, ജീവിതത്തില്‍ ഇത്രയും വേദന അനുഭവിച്ചിട്ടില്ല. ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു. വേദന മാത്രമേ ഉള്ളു. ജനങ്ങള്‍ക്ക് മുഴുവന്‍ സത്യം അറിയാം എന്നാണ് വിജയ് വീഡിയോയില്‍ പറഞ്ഞത്.
അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും, പ്രതികാരം ചെയ്യണമെങ്കില്‍ തനിക്കെതിരെ മാത്രമേ ചെയ്യാവൂ എന്നും വിജയ് മുഖ്യമന്ത്രി നേരിട്ട് അഭ്യര്‍ത്ഥിച്ചു. കരൂര്‍ ദുരന്തത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വേദനയോടൊപ്പം തന്നെയും ഒരുപോലെ പങ്കാളിയാക്കുന്നതായി വിജയ് സന്ദേശത്തില്‍ വ്യക്തമാക്കി.