by webdesk3 on | 01-10-2025 04:11:17 Last Updated by webdesk2
കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തി. കോട്ടയം-തിരുവനന്തപുരം റൂട്ടില്‍ സഞ്ചരിച്ചിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം നടന്നത്.
ബസിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നതായി കണ്ട മന്ത്രി, ബസിന്റെ പിന്നാലെ എത്തിയ ശേഷം അത് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ജീവനക്കാര്‍ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ മന്ത്രി കടുത്ത അസന്തോഷം പ്രകടിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു.
വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുന്‍വശം. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നടപടി എടുത്തിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.