by webdesk3 on | 01-10-2025 03:14:38 Last Updated by webdesk3
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വെള്ളിയാഴ്ച നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചതായി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി മൗലാന ഫസ്ലുര്‍റഹീം മുജദിദി വ്യക്തമാക്കി.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബോര്‍ഡ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍, വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് തടസ്സം സംഭവിക്കാതിരിക്കാനാണ് ബന്ദ് മാറ്റിവെച്ചതെന്ന് മുജദിദി പറഞ്ഞു.
ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം, വഖ്ഫ് നിയമത്തിനെതിരായ മറ്റ് പ്രക്ഷോഭങ്ങളും പരിപാടികളും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.