News Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍

Axenews | തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍

by webdesk3 on | 01-10-2025 01:15:35 Last Updated by webdesk3

Share: Share on WhatsApp Visits: 76


തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍



തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ വാരിക്കോരി പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു. ക്ഷേമപെന്‍ഷന്‍ നിലവിലെ 1600 രൂപയില്‍ നിന്ന് 400 രൂപ കൂട്ടി 2000 രൂപയാക്കാനുള്ള നടപടികള്‍ ആലോചനയിലാണ്. ഈ മാസം തന്നെ പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍ സ്‌കീം അവതരിപ്പിക്കാനുള്ള നടപടികളും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും പെന്‍ഷന്‍ തുക ഉയര്‍ത്താനും സര്‍ക്കാര്‍ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ചര്‍ച്ചയിലാണ്. ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനും 4 ശതമാനം ഡി.എ നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് കാലത്ത് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാരിന് രാഷ്ട്രീയമായും ഗുണകരമാകും എന്നാണു വിലയിരുത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment