by webdesk2 on | 01-10-2025 08:08:45 Last Updated by webdesk2
ഡല്‍ഹിയില്‍ ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യാതിഥിയാകും. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ രാവിലെ 10.30ക്കാണ് പരിപാടി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത തപാല്‍ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി ചടങ്ങില്‍ പുറത്തിറക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാംപും പുറത്തിറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. അതേസമയം ആര്‍എസ്എസ് സംഘ ചാലക് മോഹന്‍ ഭഗവത് പരിപാടിയില്‍ പങ്കെടുക്കില്ല എന്നാണ് വിവരം. പകരം ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹോസബളെ ആകും പങ്കെടുക്കുക.
2025 ഒക്ടോബര്‍ 2 ന് വരുന്ന വിജയദശമി ദിനത്തില്‍ ആണ് ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആര്‍എസ്എസ് 100-ാം വര്‍ഷം പൂര്‍ത്തിയാക്കുക. നൂറുവര്‍ഷമായി ആര്‍എസ്എസ് അക്ഷീണം രാഷ്ട്രസേവനം തുടരുകയാണെന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.