by webdesk2 on | 30-09-2025 12:42:12 Last Updated by webdesk2
സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ പൊലീസിന് വിവരങ്ങള്‍ കൈമാറി മെറ്റ. പരാതിയുമായി ബന്ധപ്പെട്ട് 13 ലിങ്കുകളാണ് പൊലീസ് മെറ്റയ്ക്ക് കൈമാറിയത്. അതില്‍ 5 ലിങ്കുകളുടെ വിവരങ്ങളാണ് മെറ്റ കൈമാറിയത്. നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുവെന്ന് പൊലീസ് അറിയിച്ചു.
മെറ്റ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്ത് പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാം പ്രതി കെ എം ഷാജഹാന്‍ മൂന്നാം പ്രതി യാസിര്‍ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട ലിങ്കുകളുടെ വിവരങ്ങള്‍ മെറ്റയില്‍ നിന്നും പോലീസിന് ലഭിക്കാന്‍ ഉണ്ട്. വിവരങ്ങള്‍ ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് യാസിറിന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. കേസില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് അവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും.