by webdesk3 on | 30-09-2025 12:34:52 Last Updated by webdesk3
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി വക്താവിന്റെ കൊലവിളി പ്രസംഗത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശക്തമായി വിമര്‍ശിച്ചു. പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയെ ഭയന്നതിനാലാണെന്നും, കേസിന് എഫ്.ഐ.ആര്‍. ഇന്നലെയാണ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നും, ബിജെപിയുമായി അടുത്ത ബന്ധമാണ് ഇതിന് കാരണമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി വക്താവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടിയന്തര പ്രമേയം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.