by webdesk3 on | 30-09-2025 12:10:23 Last Updated by webdesk3
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില ആദ്യമായി 86,000 കടന്നു. ഇന്ന് മാത്രം ഒരു പവന് 1,040 വര്‍ധിച്ചതോടെ വില 86,760 ആയി. ഗ്രാമിന് 130 വര്‍ധിച്ച് ഇപ്പോള്‍ 10,845 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ സാഹചര്യമാറ്റങ്ങളാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ഓരോ വര്‍ഷവും ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ആഭ്യന്തര വിലയില്‍ വലിയ പ്രതിഫലനം ഉണ്ടാക്കുന്നു.