News International

ഗാസ വെടിനിര്‍ത്തല്‍: യു.എസ് മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍

Axenews | ഗാസ വെടിനിര്‍ത്തല്‍: യു.എസ് മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍

by webdesk2 on | 30-09-2025 06:42:10 Last Updated by webdesk3

Share: Share on WhatsApp Visits: 14


ഗാസ വെടിനിര്‍ത്തല്‍:  യു.എസ് മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍

വാഷിങ്ടണ്‍: ഗാസ യുദ്ധത്തിനുള്ള വെടിനിര്‍ത്തല്‍ പദ്ധതി നിര്‍ദേശം പുറത്ത് വിട്ട് യു.എസ്. 1700 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാനാണ് നിര്‍ദേശം. നിര്‍ദേശം ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പദ്ധതി പഠിച്ച ശേഷം നിലപാടെടുക്കുമെന്നാണ് ഹമാസിന്റെ പ്രതികരണം. ഇരുപക്ഷവും അംഗീകരിച്ചാല്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടായേക്കും. 

അതിനിടെ, ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പു ചോദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്. ഡോണള്‍ഡ് ട്രംപുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഫോണ്‍ സംഭാഷണം.

ഖത്തറിന്റെ പരമാധികാരത്തിനു മേല്‍ നടത്തിയ ആക്രമണത്തില്‍ മാപ്പു ചോദിച്ച നെതന്യാഹു, ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്‍കി. ഖത്തര്‍ പൗരന്‍ ബദ്ര്‍ അല്‍ ദോസരി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിലും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. 






Share:

Search

Recent News
Popular News
Top Trending


Leave a Comment