by webdesk3 on | 29-09-2025 03:56:50 Last Updated by webdesk2
കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപകനും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് റിപ്പോര്‍ട്ടകള്‍. വിജയ് അസുഖബാധിതനായിരിക്കുകയാണെന്നും ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച് ബിജെപി നേതാവ് അമര്‍ പ്രസാദ് പ്രതികരിച്ചു. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
പണയൂരിലെ വീട്ടിലായിരുന്ന വിജയ് ഇന്ന് രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിജയുമായി ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ തേടി.
അതേസമയം, കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. സന്ദര്‍ശനത്തിന് പൊലീസ്, ജില്ലാ ഭരണകൂടം തുടങ്ങിയവര്‍ തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കരൂര്‍ ദുരന്തത്തിന് കാരണം ഡിഎംകെ-പോലീസ്-ഗുണ്ടാ കൂട്ടുകെട്ടാണെന്നും, ഇതിന്റെ ആസൂത്രകന്‍ ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചു.