News India

ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20 കാരന്‍ മരിച്ചു

Axenews | ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20 കാരന്‍ മരിച്ചു

by webdesk3 on | 29-09-2025 01:01:13 Last Updated by webdesk3

Share: Share on WhatsApp Visits: 69


ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20 കാരന്‍ മരിച്ചു


മുംബൈ: മുംബൈക്കടുത്ത ഭയന്തറില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണു 20 കാരന്‍ ഗുരുതരമായി പരുക്കേറ്റ്  മരിച്ചു.  നദിയിലേക്ക് പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമത്തിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.

പഞ്ചു ദ്വീപില്‍ താമസിക്കുന്ന യുവാവ് ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. ആ സമയത്താണ് തേങ്ങകൊണ്ട് പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ യുവാവിനെ ആദ്യം വസായിയിലെ മുനിസിപ്പല്‍ സര്‍വ്വീസ് ഡിഎം പെറ്റിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി.

തലയ്‌ക്കേറ്റ പരുക്കുകളും രക്തം വാര്‍ന്നതും മൂലം യുവാവ് ഞായറാഴ്ച രാവിലെ മരിച്ചു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment