by webdesk3 on | 29-09-2025 12:34:32 Last Updated by webdesk3
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തണമെന്നും വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും കോടതി നിര്‍ദേശിച്ചു.
സന്നിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമഗ്ര പരിശോധന അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതിനെച്ചൊല്ലി നിലനില്‍ക്കുന്ന ആശയക്കുഴപ്പവും സംശയങ്ങളും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും വിവരങ്ങള്‍ പുറത്താകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
സ്ട്രോങ്റൂമിലുള്ള വസ്ത്രങ്ങളും തിരുവാഭരണം രജിസ്റ്ററും ഉള്‍പ്പെടെ പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും പറഞ്ഞു. കേസ് ഒക്ടോബര്‍ 15ന് വീണ്ടും പരിഗണിക്കും.