by webdesk2 on | 29-09-2025 07:02:13 Last Updated by webdesk3
തമിഴകം വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് രാത്രിയില്‍ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു.
കരൂര്‍ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാനും കേള്‍ക്കാനും എത്തിയവര്‍ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.
കരൂരില്‍ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്‍പത് പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉള്‍പ്പെടുന്നു. ഇതിന്റെ പേരില്‍ വിജയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി.