by webdesk2 on | 28-09-2025 05:06:30 Last Updated by webdesk2
കൊച്ചി: കരൂര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ദുഃഖം രേഖപ്പെടുത്തിയത്. കരൂരിലെ ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം അനുഭവിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയും ശക്തിയും നേരുന്നു, മമ്മൂട്ടി കുറിച്ചു.
തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ കരൂരിലെ റാലിക്കിടെയുണ്ടായ തിക്കും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. നിലവില്‍ 111-ഓളം പേര്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നുണ്ട്. മരിച്ച 40 പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവവുമായി ബന്ധപ്പെട്ട് വിജയ്യെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിലപാടെടുത്തു. ഇതിനിടെ, ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ദുരന്തത്തെ തുടര്‍ന്ന് വിജയ് തന്റെ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചിരിക്കുകയാണ്.