News India

ധരാലി മിന്നല്‍ പ്രളയം: കാണാതായ 67 പേര്‍ മരിച്ചതായി കേന്ദ്രം പ്രഖ്യാപിച്ചു

Axenews | ധരാലി മിന്നല്‍ പ്രളയം: കാണാതായ 67 പേര്‍ മരിച്ചതായി കേന്ദ്രം പ്രഖ്യാപിച്ചു

by webdesk3 on | 28-09-2025 12:32:03 Last Updated by webdesk2

Share: Share on WhatsApp Visits: 23


ധരാലി മിന്നല്‍ പ്രളയം: കാണാതായ 67 പേര്‍ മരിച്ചതായി കേന്ദ്രം പ്രഖ്യാപിച്ചു



ഉത്തരാഖണ്ഡ് ധരാലിയില്‍ കഴിഞ്ഞ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേരെ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുരന്തത്തിന് 52 ദിവസം കടന്നിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സാധാരണയായി ഒരാളെ കാണാതായാല്‍ നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാന്‍ ഏഴ് വര്‍ഷം കാത്തിരിക്കേണ്ടതുണ്ടെങ്കിലും, പ്രളയത്തിന്റെ വ്യാപ്തിയും ബന്ധുക്കളുടെ അഭ്യര്‍ത്ഥനയും പരിഗണിച്ച് മാനുഷിക കാരണത്താല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കി നിയമപരമായ നിബന്ധന ഒഴിവാക്കുകയായിരുന്നു.

കാണാതായവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനം, ഇന്‍ഷുറന്‍സ് തുക, സര്‍ക്കാര്‍ സഹായങ്ങള്‍, മറ്റു നിയമപരമായ ആനുകൂല്യങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കലാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.  നിലവില്‍, പ്രളയത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരിതാശ്രയ നിധിയില്‍ നിന്ന് ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിക്കും എന്ന് ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചു.

സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഈ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല നല്‍കിയിട്ടുണ്ട്, ജില്ലാ മജിസ്‌ട്രേറ്റ് അപ്പീല്‍ അധികാരിയായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment