by webdesk3 on | 28-09-2025 12:18:26 Last Updated by webdesk3
ദില്ലി: 17 പെണ്‍കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റില്‍പ്പെടുന്നു. ആഗ്രയില്‍ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാനന്ദയെ പിടികൂടിയത്, പിന്നീട് ദില്ലിയിലേക്ക് കൊണ്ടുവരും.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. നിരവധി കേസുകളില്‍ പ്രതിയാണെന്നും ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ചൈതന്യാനന്ദയ്ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിന് ശേഷം ചൈതന്യാനന്ദയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാര്‍ പ്രതി പെണ്‍കുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയതിന്റെ സൂചനകളാണ് നല്‍കുന്നത്. മുമ്പ്, വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാര്‍ പൊലീസ് പിടികൂടിയിരുന്നു.