by webdesk3 on | 28-09-2025 12:12:33 Last Updated by webdesk3
കരൂരില്‍ നടന്ന ടിവികെ റാലിക്കിടയില്‍ ഉണ്ടായ തിരക്കിലും തിക്കിലും 39 പേര്‍ മരിച്ച സംഭവത്തില്‍, ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് വിജയ് അറിയിച്ചു.
എക്‌സ്ില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ ഹൃദയം തകര്‍ക്കുന്ന വേദനയോടെയാണ് താന്‍ എഴുതുന്നതെന്ന് വിജയ് വ്യക്തമാക്കി. ദുരന്തത്തില്‍ ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ 9 കുട്ടികളും 17 സ്ത്രീകളും മരണപ്പെട്ടു. നൂറിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. അതില്‍ അമ്പതിലേറെ പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
വിജയ് എത്താന്‍ വൈകിയതും, പൊലീസിന്റെ സുരക്ഷാ ക്രമീകരണത്തിലെ പിഴവുകളും ദുരന്തത്തിന് കാരണമായി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുരന്തഭൂമി സന്ദര്‍ശിക്കുകയും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയിന്റെ ചെന്നൈയിലെ വീട്ടിന് അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്.