News India

വിജയുടെ സംസ്ഥാന പര്യടനം തല്‍ക്കാലം മാറ്റി; കരൂര്‍ ദുരന്തത്തിന് പിന്നാലെ വിമര്‍ശനം ശക്തം

Axenews | വിജയുടെ സംസ്ഥാന പര്യടനം തല്‍ക്കാലം മാറ്റി; കരൂര്‍ ദുരന്തത്തിന് പിന്നാലെ വിമര്‍ശനം ശക്തം

by webdesk3 on | 28-09-2025 12:04:33 Last Updated by webdesk2

Share: Share on WhatsApp Visits: 16


 വിജയുടെ സംസ്ഥാന പര്യടനം തല്‍ക്കാലം മാറ്റി; കരൂര്‍ ദുരന്തത്തിന് പിന്നാലെ വിമര്‍ശനം ശക്തം


തമിഴ്നാട് വിജയ് മക്കള്‍ (TVK) നേതാവ് വിജയ് തന്റെ സംസ്ഥാന പര്യടനം തല്‍ക്കാലം മാറ്റിവയ്ക്കുന്നതായി ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. അടുത്ത ആഴ്ച നടത്താനിരുന്ന റാണിപെട്ട്, തിരുപ്പത്തൂര്‍ ജില്ലകളിലെ പര്യടന പരിപാടികള്‍ റദ്ദാക്കിയതായി അറിയിച്ചു.

കരൂര്‍ റാലി ദുരന്തത്തില്‍ 39 പേര്‍ മരിക്കുകയും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് വിജയ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത്.  സംഭവത്തിന് പിന്നാലെ വേദി വിട്ട താരം തിരുച്ചിറപ്പള്ളിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ, തന്റെ സോഷ്യല്‍ മീഡിയയില്‍ അനുശോചന കുറിപ്പ് മാത്രം പങ്കുവച്ചിരുന്നു.

2026-ല്‍ തമിഴ്‌നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ വിജയ്, കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് വലിയ നിയമക്കുരുക്കില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വിജയുടെ ആദ്യ റാലികളില്‍ തന്നെ സംഘാടക പരാജയങ്ങള്‍ പ്രകടമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സം, നിയന്ത്രണം വിട്ട ജനക്കൂട്ടം എന്നിവയെ തുടര്‍ന്ന് കോടതി പോലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്, എന്ന് കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment