by webdesk2 on | 28-09-2025 06:23:41 Last Updated by webdesk3
തമിഴ്‌നാട് കരൂരില്‍ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായത് വന്‍ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കരൂര്‍ വേലുച്ചാമിപുരത്താണ് അപകടം നടന്നത്.
സംഭവത്തില്‍ തമിഴക വെട്രി കഴകം നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്ക്കെതിരെയും കേസെടുക്കും.
സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്. ആള്‍ക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോള്‍, നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. പ്രസംഗം പകുതിയില്‍ നിര്‍ത്തിയെങ്കിലും, അപ്പോഴേക്കും സ്ഥിഗതികള്‍ കൈവിട്ടുപോവുകയായിരുന്നു. ടിവികെ നേതാക്കള്‍ മുന്നറിയിപ്പ് അവ?ഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ചയെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ ആരോപിച്ചു.
സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് ഹൈക്കോടതി മുന്‍ ജഡ്ജി അരുണ ജഗതീശന്‍ അന്വേഷിക്കും. അപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.