by webdesk3 on | 27-09-2025 01:18:09 Last Updated by webdesk3
തിരുവനന്തപുരം: സര്‍ക്കാരിന്റെ കപടഭക്തിയില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ നിലപാട് ഉറച്ച മതേതരത്വമാണെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ പ്രീണന നയത്തെക്കുറിച്ചും സതീശന്‍ വിമര്‍ശിച്ചു. യോഗിയും പിണറായിയും നല്ല കൂട്ടുകാരാണ് എന്നും അദ്ദേഹം പരിഹസിച്ചു.
എന്‍എസ്എസ്, എസ്എന്‍ഡിപി നിലപാടുകളില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും, എന്‍എസ്എസ് നിലപാടില്‍ യാതൊരു പരാതിയും ഇല്ലെന്നും സതീശന്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ വെടിയുണ്ട കയറും എന്ന പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഈ പരാമര്‍ശം ഗോഡ്‌സെയുടെ പിന്തുടര്‍ച്ചക്കാരാണ് പറയുന്നത്. രാഹുലിന്റെ ദേഹത്തൊരു മണ്ണ് വാരി ഇടാന്‍ കഴിയില്ല. ജനാധിപത്യ വിശ്വാസികള്‍ ഇതിന് സമ്മതിക്കില്ല. രാഹുലിനെ ഒരു വാക്കുകൊണ്ടും ഭയപ്പെടുത്താന്‍ കഴിയില്ല എന്ന് സതീശന്‍ വ്യക്തമാക്കി.