by webdesk3 on | 27-09-2025 12:59:47 Last Updated by webdesk3
കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ വ്യാജ പ്രചരണത്തിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ. കെ. വിശ്വന്‍ മുഖേന അയച്ച നോട്ടീസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും പി.പി. ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശയാത്രകള്‍ സംബന്ധിച്ച പ്രചാരണമാണ് നോട്ടീസ് അയക്കുന്നതിന് കാരണമായത് കാരണമായത്. പതിനിമൂന്ന് തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്, മന്ത്രിമാര്‍ നടത്തിയതിനേക്കാള്‍ കൂടുതലാണെന്നും, ഇത് ബിനാമി ഇടപാട് നടത്താനാണ് എന്ന തരത്തിലുള്ള പ്രചാരണം ഷാജന്‍ സ്‌കറിയ നടത്തിയെന്നാണ് ആരോപണം. ന്നാല്‍ ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്നും താന്‍ ശരിക്കും രണ്ടു തവണ മാത്രമേ വിദേശയാത്ര നടത്തിയിട്ടുള്ളൂവെന്നും ദിവ്യ പറഞ്ഞു.
പാര്‍ട്ടി അനുമതിയോടെ സി.പി.ഐ.എം.യുടെ വിദേശ പരിപാടികളില്‍ പങ്കെടുത്തതാണെന്നും, വ്യാജ പ്രചരണം പിന്‍വലിക്കണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും പി.പി. ദിവ്യ ആവശ്യപ്പെട്ടു