by webdesk2 on | 27-09-2025 12:35:47 Last Updated by webdesk2
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാല് തെക്കേ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി യാത്ര തിരിച്ചു. അതേസമയം, സന്ദർശിക്കുന്ന രാജ്യങ്ങളോ വിദേശത്ത് തങ്ങുന്ന ദിവസങ്ങളുടെ എണ്ണമോ കോൺഗ്രസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ബ്രസീലും കൊളംബിയയും ഈ സന്ദർശനത്തിൽ ഉൾപ്പെടുമെന്നാണ് സൂചന. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, വിദ്യാർത്ഥികൾ, വ്യവസായികൾ എന്നിവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയും ആഗോള നേതാക്കളുടെ അടുത്ത തലമുറയുമായി സംഭാഷണങ്ങൾ വളർത്താൻ ഈ നീക്കം സഹായിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
യുഎസ് തീരുവകളുടെ പശ്ചാത്തലത്തിൽ വ്യാപാരത്തിലും പങ്കാളിത്തത്തിലും വൈവിധ്യവൽക്കരണത്തിനുള്ള അവസരങ്ങൾ തേടി വ്യവസായ പ്രമുഖരുമായി അദ്ദേഹം ചർച്ച നടത്തും. ചേരിചേരാ പ്രസ്ഥാനം, ഗ്ലോബൽ സൗത്തിൽ ഐക്യദാർഢ്യം, ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയും ദക്ഷിണ അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധം നിലനിൽക്കുന്നുണ്ടെന്നും ഈ സന്ദർശനത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.