by webdesk3 on | 27-09-2025 12:30:50 Last Updated by webdesk2
ചങ്ങനാശ്ശേരി: സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം രൂക്ഷമാകുകയാണ്. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നിലപാട് സമദൂരം ഉപേക്ഷിച്ചതായാണ് വിമര്‍ശനം ഉയരുന്നത്.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. അയ്യപ്പ വിശ്വാസികളെയും സമുദായത്തെയും വഞ്ചിച്ചു, സുകുമാരന്‍ നായര്‍ രാജിവെക്കണം എന്നീ മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധം.
എന്റെ നിലപാട് വളരെ വ്യക്തമാണ്. ഫ്‌ളക്‌സ് വരട്ടെ, എനിക്കു കുറച്ച് പബ്ലിസിറ്റി കിട്ടും. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിക്കട്ടെ, അതൊക്കെ ഞങ്ങള്‍ നേരിട്ടോളാം എന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനിടെയാണ് സുകുമാരന്‍ നായര്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.