by webdesk2 on | 27-09-2025 07:32:39 Last Updated by webdesk2
ഓപ്പറേഷന്‍ നംഖോറില്‍ കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂസര്‍ വാഹനത്തിന്റെ ഉടമ മാഹിന്‍ അന്‍സാരിയുടെ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ്. വാഹനം കേരളത്തില്‍ എത്തിച്ച രേഖകളും, ബാങ്ക് ഇടപാട് രേഖകളും മാഹിന്‍ അന്‍സാരി കസ്റ്റംസിന് മുന്നില്‍ ഹാജരാക്കി. വിശദ പരിശോധനയ്ക്ക് ശേഷമായിരിക്കും കസ്റ്റംസിന്റെ തുടര്‍ നടപടി.
ഭൂട്ടാനില്‍ നിന്ന് എത്തിയ മറ്റൊരു ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ എന്ന് കസ്റ്റംസ് സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശിയായ മാഹിന്‍ അന്‍സാരി രേഖകള്‍ സഹിതമാണ് ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. ഇടപാടില്‍ താന്‍ കബളിക്കപ്പെട്ടു എന്നാണ് മാഹിന്‍ അന്‍സാരി കസ്റ്റംസിന് നല്‍കിയ മൊഴി.
സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് നൂറ്റി അന്‍പതിലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. 35 ഇടങ്ങളിലായി കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. വിലകൂടിയ വാഹനങ്ങള്‍ ഭൂട്ടാനില്‍ എത്തിച്ച പിന്നീട് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി . പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട്.