News Kerala

തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണ നടപടികള്‍ ശക്തമാക്കി

Axenews | തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണ നടപടികള്‍ ശക്തമാക്കി

by webdesk3 on | 26-09-2025 10:09:52 Last Updated by webdesk2

Share: Share on WhatsApp Visits: 61


തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണ നടപടികള്‍ ശക്തമാക്കി



തൃശൂര്‍: തൃശൂരിലെ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി. ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനായി ദ്രുതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത മേഖലയായും പത്ത് കിലോമീറ്റര്‍ വരെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

ഈ മേഖലകളില്‍ പന്നിമാംസം വിതരണം, വ്യാപാരം എന്നിവയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുളങ്കുന്നത്തുകാവിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment