by webdesk3 on | 26-09-2025 01:26:50 Last Updated by webdesk2
തിരുവനന്തപുരം: വര്‍ഗീയതക്കെതിരായ നിലപാട് എല്ലാക്കാലത്തും എടുത്തിട്ടുള്ള വ്യക്തിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ യുഡിഎഫിന് യാതൊരു തര്‍ക്കവുമില്ലെന്നും, സംഘടനാപരമായും അവരുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വിഷയത്തില്‍ എന്‍എസ്എസ് അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും അതിന് വഴക്കിടേണ്ട കാര്യമില്ലെന്നും, ആരുമായും തെറ്റിദ്ധാരണയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തം തുടരുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് എന്തു തീരുമാനവുമെടുക്കാമെന്നും അത് അവരുടെ സ്വാതന്ത്ര്യമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.