by webdesk3 on | 26-09-2025 12:51:55 Last Updated by webdesk2
തിരുവനന്തപുരം: എയിംസ് വിഷയത്തില്‍ തനിക്ക് ഒരേയൊരു നിലപാടാണ് ഉള്ളതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. പറയാനുള്ളതെല്ലാം കേന്ദ്രം ഇതിനകം പറഞ്ഞിട്ടുണ്ട്. 2016 മുതല്‍ ക്ക് ഒരേയൊരു നിലപാടാണ് ഉള്ളതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. പറയാനുള്ളതെല്ലാം കേന്ദ്രം ഇതിനകം പറഞ്ഞിട്ടുണ്ട്. 2016 മുതല്‍ ഇതേ കാര്യമാണ് ഞാന്‍ പറയുന്നത് - സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയോട് അദ്ദേഹം പ്രതികരിച്ചില്ല.
കലുങ്ക് സൗഹൃദസംവാദം ഉള്‍പ്പെടെ നിരവധി വേദികളില്‍, കേരളത്തില്‍ എയിംസ് സ്ഥാപിക്കപ്പെടാതെ താന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയോ ചെയ്യില്ല എന്നും എയിംസ് ആലപ്പുഴ ജില്ലയിലാണ് വേണമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍, സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരെ ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. എയിംസ് കേരളത്തില്‍ എവിടെയായാലും സ്ഥാപിക്കാം എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി.കെ. ബിനോയ് വ്യക്തമാക്കി. ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും, എന്തുകൊണ്ട് ആലപ്പുഴ? എന്നതില്‍ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.