by webdesk3 on | 25-09-2025 01:36:10 Last Updated by webdesk2
കല്‍പ്പറ്റ: വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. കെപിസിസി നേതൃസംഘം, വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം, അപ്പച്ചന്റെ രാജി സ്വീകരിച്ചെന്നാണ് സൂചന. അപ്പച്ചന്‍ രാജിക്കത്ത് നിലവില്‍ നേതൃത്വം കൈമാറി.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ ടി. ജെ. ഐസക്കിനാണ് ഡിസിസി അധ്യക്ഷപദവിയുടെ പകരം ചുമതല ലഭിച്ചത്.ഐസക്ക് കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.