by webdesk3 on | 25-09-2025 01:23:52 Last Updated by webdesk2
കൊച്ചി: മലയാളികള്‍ വീണ്ടും ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചുവെന്ന് പരാതി. കുവൈറ്റിലെ അല്‍ അഹ് ലി ബാങ്ക് സംസ്ഥാന ഡിജിപിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയത്തും എറണാകുളത്തും 12 പേരുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ 806 പേരാണ് 210 കോടിയോളം രൂപയുടെ ലോണെടുത്ത് പറ്റിച്ചതായി ബാങ്ക് ആരോപിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് പലര്‍ക്കും കുവൈറ്റ് വിടേണ്ടിവന്നതെന്നാണ് പ്രതികളുടെയും കുടുംബാംഗങ്ങളുടെയും വിശദീകരണം. 2020-23 കാലഘട്ടത്തില്‍ കുവൈറ്റില്‍ ജോലിക്കെത്തിയ ഇവര്‍ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് നാടുവീണെന്നാണ് പരാതി.
നേരത്തെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും സമാന പരാതി ഉയര്‍ത്തിയിരുന്നു. ലോണെടുത്ത് മുങ്ങിയവരില്‍ പലര്‍ പിന്നീട് അമേരിക്ക, ഓസ്ട്രേലിയ അടക്കം വിദേശത്തേക്ക് കുടിയേറി കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലൂടെയും നഴ്സിങ് ജോലിയിലൂടെയും ഇവര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.