News India

ലഡാക്കില്‍ പ്രതിഷേധം രൂക്ഷം; സംസ്ഥാന പദവി ആവശ്യപ്പെട്ട് സംഘര്‍ഷം, ബിജെപി ഓഫീസിന് തീയിട്ടു

Axenews | ലഡാക്കില്‍ പ്രതിഷേധം രൂക്ഷം; സംസ്ഥാന പദവി ആവശ്യപ്പെട്ട് സംഘര്‍ഷം, ബിജെപി ഓഫീസിന് തീയിട്ടു

by webdesk3 on | 24-09-2025 03:22:39 Last Updated by webdesk2

Share: Share on WhatsApp Visits: 20


 ലഡാക്കില്‍ പ്രതിഷേധം രൂക്ഷം; സംസ്ഥാന പദവി ആവശ്യപ്പെട്ട് സംഘര്‍ഷം, ബിജെപി ഓഫീസിന് തീയിട്ടു


ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി ലേയില്‍ പ്രതിഷേധം രൂക്ഷമായി. ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും സംസ്ഥാന പദവിയും വേണമെന്ന ആവശ്യം ഉന്നയിച്ച് നടന്ന പ്രകടനത്തില്‍ പുതുതലമുറ യുവാക്കള്‍ സജീവമായി പങ്കെടുത്തു. പ്രതിഷേധത്തിനിടെ ചിലര്‍ സിആര്‍പിഎഫ് വാഹനത്തിനും ലേയിലെ ബിജെപി ഓഫീസിനും തീയിട്ടു.

സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ 15 ദിവസമായി പ്രതിഷേധം തുടരുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരും ഭരണകൂടവും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ച് ജെന്‍ സീയുടെ നേതൃത്വത്തിലാണ് ഇന്ന് ലേയില്‍ പ്രതിഷേധം നടന്നത്.

സ്ഥിതി സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും ലാത്തിചാര്‍ജും നടത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം 2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ജമ്മു കശ്മീര്‍ പ്രത്യേക കേന്ദ്രഭരണ പ്രദേശമായപ്പോള്‍, ലേയും കാര്‍ഗിലും ചേര്‍ത്ത് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ഇപ്പോള്‍, അതിന് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment