News Kerala

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്: ഇഡിയും അന്വേഷണത്തിനിറങ്ങുന്നു

Axenews | ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്: ഇഡിയും അന്വേഷണത്തിനിറങ്ങുന്നു

by webdesk3 on | 24-09-2025 03:12:03 Last Updated by webdesk2

Share: Share on WhatsApp Visits: 85

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്: ഇഡിയും അന്വേഷണത്തിനിറങ്ങുന്നു

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് വകുപ്പില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച ഇഡി ഉദ്യോഗസ്ഥര്‍, കേസില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനോടകം ബന്ധപ്പെട്ട രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്.

വാഹന ഇടപാടുകളില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫെമ, പിഎംഎല്‍എ കുറ്റങ്ങള്‍ കേസില്‍ ബാധകമാണോയെന്ന് ഇഡി പരിശോധിച്ചു വരികയാണ്. ഇടപാടുകളില്‍ നിന്നുള്ള തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും.

ഇതിനിടെ, നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്നു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രേഖകള്‍ ഹാജരാക്കാത്ത പക്ഷം കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളും ഇപ്പോള്‍ കസ്റ്റംസ് നിരീക്ഷണത്തിലാണ്.

Share:

Search

Recent News
Popular News
Top Trending

Leave a Comment