by webdesk3 on | 24-09-2025 02:58:34 Last Updated by webdesk2
തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുമെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കി. മത്സരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ആകുമെന്നും, പ്രാദേശിക തലത്തില്‍ വിവിധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനാധിപത്യ മതേതര കക്ഷികളുമായി കൂട്ടുചേരുമെന്നും അന്‍വര്‍ പറഞ്ഞു. ഫാസിസ്റ്റ് കക്ഷികളുമായി ബന്ധമില്ലെന്നും, സി.പി.എം സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക് ചെയ്യുന്നതായി വിമര്‍ശിക്കുകയും ചെയ്തു. വര്‍ഗീയമായി നേട്ടം നേടാനുള്ള ശ്രമങ്ങള്‍ക്കാണ് ഈ നടപടികള്‍, സമുദായ പ്രവര്‍ത്തകര്‍ അനറിയാതെ കുടുങ്ങുന്നതായും അന്‍വര്‍ ചൂണ്ടിക്കാട്ടി.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം നേരത്തെ തന്നെ വിമര്‍ശിച്ച് അന്‍വര്‍ രംഗത്തിയിരുന്നു. മതം, ജാതി എന്നിവ ദുരുപയോഗം ചെയ്ത് അധികാരത്തിലെത്താന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ നേരത്തെ പരാജയപ്പെടുത്തിയിട്ടുണ്ട് എന്നും പിവി അന്‍വര്‍ പറഞ്ഞു.