by webdesk2 on | 24-09-2025 09:35:53 Last Updated by webdesk3
തിരുവനന്തപുരം: വട്ടപ്പാറ മരുതൂര്‍ പാലത്തില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റുവെന്നാണ് വിവരം. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്ത് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം - പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റേയും ലോറിയുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. 26 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത കുരുക്കുണ്ടാകാന്‍ സാധ്യതയുണ്ട്.