by webdesk2 on | 24-09-2025 07:52:09 Last Updated by webdesk3
നടന്‍ ദുല്‍ഖര്‍ സല്‍മാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നല്‍കും. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കും. ദുല്‍ഖറിന്റെ കൂടുതല്‍ വാഹനങ്ങള്‍ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളില്‍ അവ്യക്തത തുടരുന്നതിനാലാണ് കസ്റ്റംസ് നടപടി.
നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെയും അമിതിന്റെയും വീടുകളില്‍ നിന്ന് രണ്ടു വീതം വാഹനങ്ങള്‍ പിടിച്ചെടുത്തു. രേഖകള്‍ ഹാജരാക്കി ഇല്ലെങ്കില്‍ കസ്റ്റംസ് നിയമമനുസരിച്ച് അനുസരിച്ച് തുടര്‍നടപടി നേരിടേണ്ടി വരും. അമിത് ചക്കാലയ്ക്കലിനെ ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഭൂട്ടാനില്‍ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. 35 ഇടങ്ങളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ പിടികൂടി. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വന്‍ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. വിലകൂടിയ വാഹനങ്ങള്‍ ഭൂട്ടാനില്‍ എത്തിച്ച്, പിന്നീട് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട്.