by webdesk3 on | 23-09-2025 01:06:13 Last Updated by webdesk2
തമിഴ്നാട് ബിജെപിയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പരാതി. അണ്ണാമലൈ ഏകപക്ഷീയമായ തീരുമാനം കൈകൊണ്ട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് ചില നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഡല്‍ഹിയിലെത്തി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചു. ഇതിനുമുമ്പ്, മുന്നണിയില്‍ നിന്ന് വിട്ട് പോയ ടിടിവി ദിനകരനെ കാണാന്‍ അണ്ണാമലൈ എത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി അറിയാതെ നടത്തിയ അണ്ണാമലൈയുടെ ഈ നീക്കം നൈനാര്‍ നാഗേന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും കടുത്ത നിരാശയ്ക്കു കാരണമായി.
നേരത്തേ അമിത് ഷാ വിളിച്ച നേതാക്കളുടെ യോഗത്തിലും അണ്ണാമലൈ പങ്കെടുത്തിരുന്നില്ല.