News International

പലസ്തീന്‍ രാഷ്ട്രം: അംഗീകാരം നല്‍കി ഫ്രാന്‍സും പോര്‍ച്ചുഗലും

Axenews | പലസ്തീന്‍ രാഷ്ട്രം: അംഗീകാരം നല്‍കി ഫ്രാന്‍സും പോര്‍ച്ചുഗലും

by webdesk2 on | 23-09-2025 07:58:15 Last Updated by webdesk2

Share: Share on WhatsApp Visits: 25


പലസ്തീന്‍ രാഷ്ട്രം: അംഗീകാരം നല്‍കി ഫ്രാന്‍സും പോര്‍ച്ചുഗലും

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം?ഗീകരിച്ച് ഫ്രാന്‍സും. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം?ഗീകരിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെയും പ്രഖ്യാപനം. സൗദിയും ഫ്രാന്‍സും സംഘടിപ്പിച്ച ഉച്ചകോടിയിലാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ് പ്രഖ്യാപനം നടത്തിയത്. അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന്‍ സ്റ്റേറ്റ് എന്ന ആവശ്യം ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ചു. പലസ്തീന്‍ രാഷ്ട്രം വേണമെന്ന് പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെല്ലോ റെബെല്ലോ ഡിസൂസ പറഞ്ഞു.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും .

 കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും ഇതിനകം തന്നെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കഴിഞ്ഞു. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജര്‍മനിയും ഇറ്റലിയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് വിവിധ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുന്നത്.

അതേസമയം പലസ്തീനെ വേറിട്ട രാഷ്ട്രമായി അംഗീകരിച്ച നടപടിയില്‍ ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. പലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുന്നവര്‍ ഹമാസ് ഭീകരതക്ക് പ്രതിഫലം നല്‍കുന്നു. അമേരിക്കിയില്‍ നിന്ന് തിരിച്ചെത്തിയശേഷം മറുപടിയെന്നും നെതന്യാഹുവിന്റെ മുന്നറിയിപ്പ്.







Share:

Search

Recent News
Popular News
Top Trending


Leave a Comment