News India

ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ നീക്കം: അംഗരക്ഷക ഉപഗ്രഹങ്ങൾ വരുന്നു

Axenews | ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ നീക്കം: അംഗരക്ഷക ഉപഗ്രഹങ്ങൾ വരുന്നു

by webdesk2 on | 22-09-2025 09:07:52 Last Updated by webdesk2

Share: Share on WhatsApp Visits: 21


ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ നീക്കം:  അംഗരക്ഷക ഉപഗ്രഹങ്ങൾ വരുന്നു

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാൻ  ബോഡിഗാർഡ് സാറ്റലൈറ്റുകൾ (അംഗരക്ഷക ഉപഗ്രഹങ്ങൾ) വിന്യസിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ബഹിരാകാശത്തെ ഭീഷണികൾ തിരിച്ചറിയാനും പ്രതിരോധിക്കാനും ഈ ഉപഗ്രഹങ്ങൾക്ക് കഴിയും. കഴിഞ്ഞ വർഷം ഒരു വിദേശ ഉപഗ്രഹം ഇന്ത്യൻ ഉപഗ്രഹത്തിന് സമീപം അപകടകരമായി എത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഏകദേശം 500-600 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഒരു ഐഎസ്ആർഒ ഉപഗ്രഹത്തിന് അടുത്തേക്കാണ് അന്ന് മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹം വന്നത്. കൂട്ടിയിടി ഒഴിവാക്കിയെങ്കിലും ഇത് ഇന്ത്യക്ക് ഒരു സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെട്ടു.

സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളെയാണ് ഈ നീക്കം പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ അംഗരക്ഷക ഉപഗ്രഹങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നുണ്ട്. ബഹിരാകാശത്ത് സ്വന്തം ആസ്തികൾ സംരക്ഷിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇന്ത്യ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണിത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment