by webdesk2 on | 22-09-2025 09:03:42 Last Updated by webdesk2
വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അമേരിക്കയിലെത്തും. ഇന്ത്യ യുഎസ് വ്യാപാര കരാറിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് സംഘം അമേരിക്കയിലേക്ക് പോയത്. യുഎസ് വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു.
വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാകും നടക്കുക. വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. യുഎസുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര ചര്‍ച്ചകളില്‍ തുടര്‍ന്നുള്ള സഹകരണവും ഇന്ത്യ ലക്ഷ്യമിടുന്നതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എച്ച് വണ്‍ ബി വിസ അപേക്ഷ ഫീസ് വര്‍ധന വിഷയം ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചേക്കും. അടുത്താഴ്ച എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.