News Kerala

എയിംസ് ആലപ്പുഴയില്‍ തന്നെ വരും: കേന്ദ്രമന്ത്രി സുരേഷ്ഗോപി

Axenews | എയിംസ് ആലപ്പുഴയില്‍ തന്നെ വരും: കേന്ദ്രമന്ത്രി സുരേഷ്ഗോപി

by webdesk2 on | 21-09-2025 01:57:48 Last Updated by webdesk2

Share: Share on WhatsApp Visits: 22


എയിംസ് ആലപ്പുഴയില്‍ തന്നെ വരും: കേന്ദ്രമന്ത്രി സുരേഷ്ഗോപി

എയിംസ് ആലപ്പുഴയില്‍ തന്നെയെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനകാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. സര്‍ക്കാര്‍ തടസം നിന്നാല്‍ തൃശൂരിലേക്ക് എയിംസ് ആവശ്യപ്പെടും. ഇടുക്കിയില്‍ 350 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ രാജ്യത്തെ തന്നെ വലിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വികസന വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന കലുങ്ക് സൗഹൃദ സംവാദ വേദിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ എയിംസ് വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള നിലപാട് വ്യക്തമാക്കല്‍.

ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എയിംസ് ആലപ്പുഴയില്‍ വേണം എന്ന് പറയുന്നത്. 14 ജില്ലകള്‍ എടുത്താല്‍ ഇടുക്കിയെക്കാള്‍ പിന്നിലാണ് ആലപ്പുഴ. ഇടുക്കിയില്‍ 350 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഒരു പൊരുള്‍ നിര്‍മ്മിതി നടപ്പാക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.

അതേസമയം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കലുങ്കുവേദിയില്‍ സുരേഷ് ഗോപി വെല്ലുവിളിച്ചു. മേയര്‍ എം.കെ വര്‍ഗീനിനെയും വര്‍ഗീസ് കണ്ടംകുളത്തിയും നടത്തുന്ന ഭരണം ഒഴിവാക്കിയില്‍ തൃശ്ശൂര്‍ നഗരത്തില്‍ വികസനം എങ്ങനെ വരും എന്ന് കാട്ടിത്തരാമെന്നായിരുന്നു വെല്ലുവിളി. അതിനുള്ള ഒരു സാമ്പിള്‍ അവിടിട്ടിട്ടുണ്ട്. 1 കോടിയുടെ പ്രൊജക്ടാണ് നഗരത്തില്‍ വരാന്‍ പോകുന്നത്. ഇത്തവണ ബിജെപി ഭരണം ഉണ്ടായാല്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടു വരാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.











Share:

Search

Recent News
Popular News
Top Trending


Leave a Comment